റ്റൈറ്റാനിക് (Titanic)
ലോകചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള നിരവധി കപ്പലപകടങ്ങളിൽ പലതുകൊണ്ടും പ്രത്യേക ശ്രദ്ധയർഹിക്കുന്ന ഒന്നാണ് 1912ൽ സംഭവിച്ച് റ്റൈറ്റാനിക്കിന്റെ അപകടം. 1513 പേരുടെ ജീവനപഹരിച്ച ഈ ദുരന്തത്തിന്റെ പശ്ചാത്തലം ഏതാണ്ട് ഇപ്രകാരമായിരുന്നു. ഇംഗ്ലണ്ടിൽ നിർമ്മിച്ച 900 അടിയോളം നീളമുണ്ടായിരുന്ന ഈ വലിയ കപ്പലിനു വെള്ളം കടക്കാനൊക്കാത്ത പതിനാറ് അറകളുണ്ടായിരുന്നു. യാതൊരു കാരണവശാലും ഇത് മുങ്ങിപ്പോകയില്ലെന്ന് എല്ലാവരും വിശ്വസിച്ചു. ഇതിന്റെ കന്നിയാത്രയാണ് 1912 ഏപ്രിൽ 10-ാം തീയതി ഇംഗ്ലണ്ടിൽ നിന്നാരംഭിച്ചത്. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ അമേരിക്കയിലെ ന്യൂയോർക്കിലേക്കു യാത്രകൊണ്ടിരുന്ന ഈ കപ്പലിന്റെ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്ത് എന്നയാളായിരുന്നു. ഏപ്രിൽ 14-ാം തീയതി രാത്രിയായപ്പോൾ അന്തരീക്ഷത്തിൽ വലിയ തണുപ്പ് അനുഭവപ്പെട്ടു.
കടലിൽ മഞ്ഞുമലകൾ ഒഴുകിനടക്കുന്നുണ്ടെന്നും, വളരെ സൂക്ഷിക്കണമെന്നുമുള്ള പല റേഡിയോ സന്ദേശങ്ങൾ സ്റ്റൈറ്റാനിക്കിനു ലഭിച്ചു. എന്നാൽ ക്യാപ്റ്റൻ സ്മിത്തും സഹപ്രവർത്തകരും ഈ മുന്നറിയിപ്പുകൾക്ക് വേണ്ടത്ര ഗൗരവം നല്കിയില്ല. വേഗം കുറയ്ക്കുകയോ, യാത്രാദിശയിൽ വ്യത്യാസം വരുത്തുകയോ ഒന്നും ചെയ്യാതെ ആ കപ്പൽ മുമ്പോട്ടുപോയി. അങ്ങനെ പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് അതു മഞ്ഞുമലയിൽ ചെന്നിടിച്ച് വെള്ളത്തിനടിയിൽ അതിന്റെ ഒരു വശത്ത് അങ്ങുമിങ്ങും വിള്ളലുകളുണ്ടായത്.
ഏതാനും മണിക്കുറുകൾക്കുള്ളിൽ ആ കപ്പൽ കടലിന്റെ അടിത്തട്ടിലേക്കു രണ്ടേക്കാൽ മൈൽ ആഴത്തിലേക്ക് രാത്രിയിലെ കൊടും തണുപ്പിൽ കപ്പലിന്റെ മേൽത്തട്ട് വെള്ളത്തിന്റെ അടിയിലേക്കു താണുകൊണ്ടിരുന്ന സന്ദർഭത്തിൽ, ദൈവത്തിൽ വിശ്വാസമർപ്പിച്ചിരുന്ന കപ്പലിലെ ഗായകർ ഒരുമിച്ചുചേർന്ന്, “നിന്നോടെൻ ദൈവമേ, ഞാൻ ചേരട്ടെ” (Nearer, my God, to Thee, nearer to Thee) എന്ന പാട്ടു പാടി. ഈ പാട്ടു പാടിക്കൊണ്ടാണ് അവർ വെള്ളത്തിനടിയിലേക്കു താണത്. ലോകചരിത്രതാണു.
![]()
ലോകത്തിലെ വലിയ ദുരന്തങ്ങളിലൊന്നായ ഈ സംഭവം ചൂണ്ടിക്കാണിക്കുന്ന ഒരു സുപ്രധാന സത്യമുണ്ട്. അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിക്കുന്നതു വലിയ ഭോഷത്വമാണ്; അവ നാം വസ്തുനിഷ്ഠമായി വിലയിരുത്തി ആവശ്യമായ സുരക്ഷാനടപടികൾ സ്വീകരിക്കേണ്ടതാണ്. ശരീരത്തിന്റെ ക്ഷേമം സംബന്ധിച്ച മുന്നറിയിപ്പുകൾ ഗൗരവമായി പരിഗണിക്കേണ്ടതാണെങ്കിൽ ആത്മാവിന്റെ ക്ഷേമം സംബന്ധിച്ച് ദൈവം തന്റെ വചനത്തിലൂടെ നമുക്കു തന്നിരിക്കുന്ന മുന്നറിയിപ്പുകൾ അങ്ങേയറ്റം ഗൗരവമായിത്തന്നെ നാം പരിഗണിക്കണം.
മരണവും ന്യായവിധിയും
“ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു” (എബ്രായർ 9:27) എന്നു ദൈവവചനമായ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ അർത്ഥം, മരണം യാഥാർത്ഥ്യമാണെങ്കിൽ ന്യായവിധിയും യാഥാർത്ഥ്യമാണെന്നാണ്. “സ്വർഗ്ഗവും നരകവും എല്ലാം ഈ ഭൂമിയിൽ തന്നെയാണ്; ചത്താൽ പിന്നെ ഒന്നുമില്ലെടോ” എന്നു ഈ പറഞ്ഞുകൊണ്ടു നിർഭയം അധർമ്മം പ്രവർത്തിക്കുന്ന ആളുകൾ ധാരാളമുണ്ട്. അവരെല്ലാവരും ഒരുനാളിൽ ന്യായവിസ്താരത്തിനായി ദൈവമുമ്പാകെ നിണ്ടിവരും. അതിനെപ്പറ്റി ദൈവവചനത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു. എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അത് ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്.
ദൈവം നല്ലതും തീയതുമായ സകല പ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ” (സഭാപ്രസംഗി12:13,14). ചിലയാളുകൾ ചിന്തിക്കുന്നത്, അവർ വലിയ പാപമൊന്നും ചെയ്യാതെ, കഴിയുന്നിടത്തോളം പുണ്യപ്രവൃത്തികൾ ചെയ്തുകൊണ്ട് മാനം മര്യാദയായി ജീവിക്കുന്നതിനാൽ പാപത്തിന്റെ ശിക്ഷാവിധിയെക്കുറിച്ച് അവർക്കു ഭയപ്പെടേണ്ട ആവശ്യമില്ലെന്നാണ്. അവർ പാപികളല്ലെന്നാണ് വിചാരിക്കുന്നത്. എന്നാൽ, നീതിയുടെയും വിശുദ്ധിയുടെയും ഉറവിടമായ ദൈവത്തിന്റെ ദൃഷ്ടിയിൽ അവരുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും പൂർണ്ണതയുള്ളവയല്ല.
പ്രാചീനഭാരതത്തിൽ ജീവിച്ചിരുന്ന ദാർശനികന്മാർ ഈ വസ്തുത മനസ്സിലാക്കിയിരുന്നു. അതു കൊണ്ടാണ് ഋഗ്വേദത്തിൽ, “അല്ലയോ വരുണാ, എങ്കൽ ഒരു കയറിനെപ്പോലെ കിടക്കുന്ന പാപത്തെ കഷണം കഷണമായി മുറിച്ചാലും; അതിന്റെ കെട്ടിൽ നിന്ന് (എന്നെ) മോചിപ്പിച്ചാലും” എന്ന പ്രാർത്ഥന് നാം കാണുന്നത്. സകല മനുഷ്യരിലും പാപം ചെയ്യുവാനുള്ള പ്രവണതയുണ്ടെന്ന വസ്തുത സത്യത്തെ സ്നേഹിക്കുന്ന ഏതൊരാളും സമ്മതിക്കും.
പാപവും അതിന്റെ ഫലവും
പാപത്തിന്റെ ഉത്ഭവത്തെക്കുറിച്ചും അതിന്റെ ഫലത്തെക്കുറിച്ചും ശരിയായി മനസ്സിലാക്കുന്നതിന് ദൈവവചനത്തിലേക്കുതന്നെ നാം നോക്കണം. ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവമാണ് മനുഷ്യവർഗ്ഗത്തിന്റെ ആദിപിതാവായ ആദമിനെ സൃഷ്ടിച്ചതെന്നു വചനത്തിൽ നാം വായിക്കുന്നു (ഉൽപത്തി 1:27),
മനുഷ്യനെ ദൈവം സൃഷ്ടിച്ചത് പാപത്തിന്റെ അടിമയായിട്ടല്ലായിരുന്നു; തന്റെ സ്രഷ്ടാവും നന്മയുടെ ഉറവിടവുമായ ദൈവത്തെ അനുസരിക്കേണ്ടതിനു പകരം, ആദം തന്റെ ശത്രുവും തിന്മകക്കുകയും യജമായുടെ ഉറവിടവുമായ സാത്താന്റെ വഞ്ചനയിൽ അകപ്പെട്ട്, അവന്റെനത്വം സ്വീകരിക്കുകയും ദൈവത്തിന്റെ മുമ്പിൽ അനുസരണക്കേടു കാണിചെയ്തതിനാൽ പാപത്തിന്റെ അടിമയായിത്തീരുകയാണുണ്ടായത്. മനുഷ്യവർഗ്ഗത്തെ മുഴുവൻ തന്നിൽ ഉൾക്കൊണ്ടുകൊണ്ട് ആദം പാപം ചെയ്തതിനാൽ, സകല മാനവരാശിയും പാപത്തിന്റെ വാഴ്ചയ്ക്കു വിധേയമായിത്തീർന്നു. ഇതുമൂലമാണ് നന്മയുടെ പൂർണ്ണത ഒരു മനുഷ്യനിലും ഇല്ലാത്ത അവസ്ഥ നാം കാണുന്നത്.
“ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു” (റോമർ 3:23) എന്ന വേദവാക്യം തികച്ചും സത്യമാണെന്ന്, മനുഷ്യർ ഇന്നു ചെയ്തു കൊണ്ടിരിക്കുന്ന പ്രവൃത്തികൾ തെളിയിക്കുന്നു. ദൈവം യേശുക്രിസ്തു മുഖാന്തരം നല്കിയിരിക്കുന്ന സൗജന്യമായ പാപപരിഹാരം സ്വീകരിച്ച് പാപത്തിന്റെ അടിമത്തത്തിൽനിന്നു വിടുവിക്കപ്പെടുവാനും, സദ്ജീവിതം നയിക്കാനും തയ്യാറാകാത്ത സകല മനുഷ്യരും രണ്ടാം മരണത്തിനിരയാകുകയും, അങ്ങനെ അവരുടെ പാപങ്ങളുടെ ശിക്ഷ തീപ്പൊയ്കയിൽ നിത്യമായി സഹിക്കുകയും ചെയ്യുമെന്നു ദൈവവചനത്തിൽ (വെളിപ്പാട് 20:11-15) പറഞ്ഞിരിക്കുന്നു.
പാപപരിഹാരം
ഏകസത്യദൈവത്തിലെ മൂന്ന് ആളത്വങ്ങളിൽ രണ്ടാമനായ യേശുക്രിസ്തു ദൈവപുത്രൻ), മാനവരാശിയുടെ പാപത്തിനു പരിഹാരം വരുത്തുന്നതിനുവേണ്ടി, രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് കന്യകമറിയമിൽ നിന്ന്, പാപമില്ലാത്ത മനുഷ്യപുത്രനായി ഈ ഭൂമിയിൽ അവതരിച്ചു; ക്രൂശുമരണത്തിനു തന്നെത്തന്നെ ഏല്പിച്ചുകൊടുത്ത് മനുഷ്യവർഗ്ഗത്തിന്റെ പാപജയിച്ച് കല്ലനാൾയിൽനിന്ന് ഉയിർത്തെഴുന്നേല്ക്കുകയും വിശ്വസിച്ചു, റ ന്യായവിധി യേശു ഇല്ല; വിശ്വസിക്കാത്തവനു ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു” (യോഹന്നാൻ 3:18) എന്നു ദൈവവചനത്തിൽ പറഞ്ഞിരിക്കുന്നു.
യേശുക്രിസ്തുവിന്റെ ക്രൂശുമരണം നടക്കുന്നതിനു മുമ്പും മൃഗയാഗങ്ങളുടെ അടിസ്ഥാനത്തിൽ താല്കാലിക പാപപരിഹാരം ദൈവം മനുഷ്യർക്ക് നല്കിയിരുന്നു. പാപത്തിന്റെ അടിമത്തം ഏറ്റുവാങ്ങിയ മനുഷ്യവർഗ്ഗത്തിന്റെ പിതാവായ ആദമിൽനിന്ന്, പാപത്തിനു പരിഹാരം വരുത്തിയ മനുഷ്യപുത്രനായ ക്രിസ്തുവിലേക്ക് ഒരാൾ തന്റെ സ്ഥാനം മാറ്റുന്നത് വ്യക്തിപരമായി എടുക്കുന്ന തീരുമാനത്തിലൂടെ, അഥവാ യേശുക്രിസ്തുവിനെ രക്ഷിതാവും ജീവിതനാഥനുമായി ആത്മാർത്ഥമായി സ്വീകരിക്കുന്നതിലൂടെയാണ്.
യേശുവിന്റെ ക്രൂശിലെ പാപപരിഹാരയാഗം മൂലം സകല മനുഷ്യർക്കും ദൈവം പാപപരിഹാരവും ക്കുന്നുവോ അവർക്കെല്ലാം അതു ലഭിക്കുന്നു; സ്വീകരിക്കാത്തവർക്ക് അതു ആരൊക്കെ സ്വീകരിലഭിക്കുന്നില്ല. ജാതിയും മതവും ഇവിടെ വിഷയമല്ല. പാപത്തിന്റെ ഫലമായ നിത്യശിക്ഷാവിധിയെക്കുറിച്ച് ദൈവവചനം നല്കിയിരിക്കുന്ന മുന്നറിയിപ്പു തന്റെ മരണം എനിക്കുവേണ്ടി അവിടുന്നു ക്രൂശിൽ സഹിച്ച് എന്റെ പാപത്തിനു പരിഹാരം വരുത്തിത്തന്നതിനായി ഞാൻ നന്ദി പറയുന്നു; അങ്ങയെ എന്റെ രക്ഷിതാവും ജീവിതനാഥനുമായി ഞാൻ സ്വീകരിക്കുന്നു; അവിടുന്ന് എന്നെ രക്ഷിക്കണമേ” എന്നു പ്രാർത്ഥിച്ചു പറഞ്ഞാൽ ആ വ്യക്തിക്ക് ആ നിമിഷ ത്തിൽ തന്നെ നിത്യമായ ആത്മരക്ഷ ലഭിക്കുന്നു. യേശുവിനോടൊപ്പം ക്രൂശിൽ മരണം സഹിച്ചുകൊണ്ടിരുന്ന ഒരു ഭയങ്കര ദുഷ്പ്രവൃത്തിക്കാരൻ യോടുകൂടെ “കർത്താവായ യേശുവേ, ദയത്തിൽനിന്ന് ആത്മാർത്ഥത
ഇപ്രകാരം യേശുവിനോട് അപേക്ഷിച്ചതായും യേശു അവനോട്, “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും” എന്ന് അരുളിച്ചെയ്തതായുംലൂക്കോസ് 23-ാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇപ്രകാരം യേശുവിൽ വിശ്വാസമർപ്പിക്കുന്നവർക്ക് ദൈവമക്കൾ എന്ന പദവി ദൈവം നല്കുന്നതായും വചനപ്രകാരമുള്ള സദ്ജീവിതം നയിക്കാൻ പരിശുദ്ധാത്മാവിനാൽ അവരെ പ്രാപ്തിപ്പെടുത്തുന്നതായും വചനത്തിൽ പറഞ്ഞിരിക്കുന്നു.
നിങ്ങളുടെ തീരുമാനം
മഞ്ഞുമലയെക്കുറിച്ചു ലഭിച്ച് മുന്നറിയിപ്പ് റൈറ്റാനിക്കിന്റെ ക്യാപ്റ്റൻ സ്മിത്ത് അവഗണിച്ചതിനാൽ അമേരിക്കയിലെ ന്യൂയോർക്കിൽ എത്തിച്ചേരേണ്ടതിനു പകരം, അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെ അടിത്തട്ടിലാണ് അദ്ദേഹം എത്തിച്ചേർന്നത്. പാപത്തെക്കുറിച്ചും അതിന്റെ ശിക്ഷാവിധിയെക്കുറിച്ചുമുള്ള ദൈവവചനത്തിലെ മുന്നറിയിപ്പ് അവഗണിക്കുന്നവരുടെ ആത്മാക്കൾ ദൈവസന്നിധിയിൽ എത്തേണ്ടതിനു പകരം നിത്യശിക്ഷാവിധിയുടെ സ്ഥാനമായ തീപ്പൊയ്കയിലായിരിക്കും എത്തിച്ചേരുക.
റ്റൈറ്റാനിക്കിനുണ്ടായ ദുരന്തം ഒഴിവാക്കാവുന്നതായിരുന്നു. പാപത്തിന്റെ നിത്യശിക്ഷാവിധിയാകുന്ന ദുരന്തവും ഒഴിവാക്കാൻ കഴിയുന്നതാണ്. ഏതൊരു മനുഷ്യനും അത് ഒഴിവാക്കണമെന്നു സ്നേഹവാനായ ദൈവം ആഗ്രഹിക്കുന്നു; അതിനാൽ അതിനുള്ള സൗജന്യമായ മാർഗ്ഗവും എല്ലാ മനുഷ്യർക്കും തന്നിരിക്കുന്നു. “ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല” (യോഹന്നാൻ 14:6) എന്നു യേശുക്രിസ്തു അരുളിച്ചെയ്തിരിക്കുന്നു. മനുഷ്യ ജീവിതം ഒരു യാത്രയാണ്. അതിന്റെ ഒടുവിൽ ദൈവസന്നിധിയിൽ എത്തിച്ചേരണമെങ്കിൽ യേശുക്രിസ്തു ആകുന്ന വഴിയിലൂടെ തന്നെ നാം യാത ചെയ്യേണ്ടിയിരിക്കുന്നു.
ഈ ലഘുലേഖ വായിക്കുന്ന നിങ്ങൾ ഈ പാതയിൽ ആണോ? അല്ലെങ്കിൽ “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” എന്ന യേശുക്രിസ്തുവിന്റെ ആഹ്വാനം (മത്തായി 11:28) ശ്രദ്ധിക്കുക; ക്രൂശിൽ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്ന ദൈവസ്നേഹം സ്വീകരിക്കുക; പാപമോചനവും നിത്യജീവനും പ്രാപിച്ച് പുതിയ സൃഷ്ടിയായി രൂപാന്തരപ്പെടുക. ഈ ലഘുലേഖയിൽ രേഖപ്പെടുത്തിയിട്ടുള്ള വിലയേറിയ സത്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് സംശയമോ, കൂടുതൽ അറിയുവാനുള്ള ആഗ്രഹമോ ഉണ്ടെങ്കിൽ താഴെ കൊടുത്തിട്ടുള്ള വിലാസത്തിൽ ബന്ധപ്പെടുക.